Latest NewsIndia

ദക്ഷിണേന്ത്യയിലെ ബിജെപി നേതാക്കളെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ സംഭവത്തിൽ അറസ്റ്റിലായ തസ്ലീമിന് പാകിസ്ഥാനുമായും ബന്ധം

പാക്കിസ്ഥാനുമായി ബന്ധമുള്ള സംഘത്തോടൊപ്പം ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ ഗുരുതര നീക്കങ്ങള്‍ക്ക് പദ്ധതിയിട്ടു

ന്യൂഡൽഹി: കാസര്‍കോഡ് ഭാര്യാ സഹോദരന്റെ വീട്ടിൽ വെച്ച് അറസ്റ്റിലായ മുഹ്ത്തസീം എന്ന തസ്ലീം പാക്കിസ്ഥാനുമായി ബന്ധമുള്ള സംഘത്തോടൊപ്പം ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ ഗുരുതര നീക്കങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ ബി.ജെ.പി നേതാക്കളെ വധിക്കാനുള്ള ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ഡല്‍ഹി പോലീസിന് ലഭിച്ചു.

ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കാസര്‍കോഡ് പോലീസിന്റെ സഹായത്തോടെയാണ് തസ്ലീമിനെ പിടികൂടിയത്. ഡല്‍ഹി പോലീസ് ഇയാളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.അതീവ രഹസ്യ സ്വഭാവമുള്ള കേസിലാണ് തസ്ലീമിന്റെ അറസ്റ്റ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ ജോലിക്കായി എത്തിയ തസ്ലീം ദുബായ് പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രിയങ്കരനായി മാറുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ദുബായ് പോലീസിന്റെ ഇന്‍ഫോര്‍മറായും മാറിയിരുന്നു.

ഇതിനിടെ ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗമായി റോയിലെ ചില ഉദ്യോഗസ്ഥരുമായും തസ്ലീം ബന്ധം സ്ഥാപിച്ചെടുത്തുന്നു. തുടര്‍ന്ന് നാട്ടിലും താന്‍ റോയുടെ ആളാണെന്ന് പറഞ്ഞ് ഇയാള്‍ കുറച്ച്‌ നാള്‍ നടന്നിരുന്നുവെന്നാണ് റിപ്പോർട്ട് .ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മുൻപും തസ്ലീം അറസ്റ്റിലായിട്ടുണ്ട്. 2011ല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ഈ കേസും കോടതിയുടെ പരിഗണനയിലാണ്. ഇയാൾ ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയുടെ ഭാഗമായി ബിജെപിയിൽ നുഴഞ്ഞു കയറിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button