KeralaLatest News

ലോക്സഭാ തെര‌ഞ്ഞെടുപ്പിന് മുന്നോടിയായി  തര്‍ക്കങ്ങള്‍ പരിഹരിക്കാനൊരുങ്ങി കോണ്‍ഗ്രസും ലീഗും

മലപ്പുറം:  ജില്ലയിലെ കോണ്‍ഗ്രസ്-ലീഗ് പ്രാദേശിക തര്‍ക്കങ്ങള്‍ പരിഹാരം കാണുന്നതിനായി ശ്രമം. പി കെ കുഞ്ഞാലിക്കുട്ടിയുടേയും ആര്യാടന്‍ മുഹമ്മദിന്‍റേയും നേതൃത്വത്തിലാണ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുളള നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ ലീഗ് – കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ 13 പഞ്ചായത്തുകളില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും ഇരു ചേരികളിലായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച ലോക്സഭാ ഉപതെര‌ഞ്ഞെടുപ്പോടെ തര്‍ക്കങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിച്ചതാണ്.

നിലവില്‍ വാഴക്കാട്, പറപ്പൂര്‍ പഞ്ചായത്തുകളിലാണ് മുന്നണി സംവിധാനം തീര്‍ത്തും ഇല്ലാത്തത്. ഇവിടെ ലീഗും കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കാന്‍ ധാരണയായി. ശേഷിക്കുന്ന സ്ഥലങ്ങളില്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ തുടരാനും തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button