പ്ലാസ്റ്റിക്കുമായി മാഹിയില്‍ പോയാല്‍ ഇനി പണി കിട്ടും. മാര്‍ച്ച് ഒന്നുമുതല്‍ ഇവിടെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കുകയാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി പ്ലാസ്റ്റിക് നിരോധിക്കുന്നതിനാലാണ് മാഹിയിലും ഇത് ബാധകമാകുന്നത്.
പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തടയുന്നത്. ഇതിനായി ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി പറഞ്ഞു. മാര്‍ച്ച് ഒന്നുമുതലാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിയെ പ്ലാസ്റ്റിക്കില്‍ നിന്ന് രക്ഷിക്കാനുള്ള മഹത്തായ ദൗത്യമാണിതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം പ്ലാസ്റ്റിക് നിരോധനം നടപ്പിലാകുന്നതോടെ ബദല്‍ സംവിധാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് വ്യാപാരികളും മറ്റും, അടുത്തിടെ മഹാരാഷ്ട്രയിലും പ്ലാസ്റ്റിക് നിരോധനം നട
പ്പിലാക്കിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇത് പൂര്‍ണമായും പ്രാബല്യത്തിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ഇളവുകള്‍ നല്‍കി സാവകാശത്തിലാണ് സര്‍ക്കാര്‍ നിരോധനം നടപ്പിലാക്കിയത്.
Post Your Comments