പത്തനംതിട്ട: മകരവിളക്ക് കണ്ട് തൊഴുത് ഇറങ്ങുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ഇറക്കി കെഎസ്ആര്‍ടിസി. 1300ഓളം സ്പെഷ്യല്‍ സര്‍വ്വീസുകളാണ് ഇറക്കിയിട്ടുള്ളത്. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്കും ദൂരസ്ഥലങ്ങളിലേക്കുമാണ് സര്‍വ്വീസുകള്‍.
അതേസമയം മൂടല്‍ മഞ്ഞ് കാരണം നിലയ്ക്കലും അട്ടത്തോടും പുല്ലുമേട്ടിലും മകര വിളക്ക് കാണാനായില്ല. സംക്രമം കഴിഞ്ഞതോടെ തീര്‍ത്ഥാടകര്‍ മടങ്ങി തുടങ്ങി. ഭക്തര്‍ തിരിച്ചിറങ്ങുന്നതോടെ വാഹനക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗത നിയന്ത്രണത്തിനായി വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്

Post Your Comments