Latest NewsKeralaIndia

അലപ്പാട് വിഷയം :ഖനനമല്ല ധാതുശേഖരണമാണ് അവിടെ നടക്കുന്നതെന്ന് കമ്പനി അധികൃതര്‍

മുംബൈ : നാടെങ്ങും ആലപ്പാട് ഗ്രാമത്തെ സംരക്ഷിക്കാനായി പിന്തുണയുമായി എത്തിയതോടെ വിഷയത്തില്‍ പ്രതികരണവുമായി പ്രതിസ്ഥാനത്തുള്ള പൊതുമേഖല സ്ഥാപനമായ ഐആര്‍ഇ രംഗത്തെത്തി.

കമ്പനി മാനേജിംഗ് സയറക്ടര്‍ ദീപേന്ദ്ര സിങ്ങാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ആലപ്പാട് നടക്കുന്നത് യഥാര്‍ത്ഥത്തില്‍ ഖനനമല്ലെന്നും തീരത്ത് അടിയുന്ന ധാതുകള്‍ ശേഖരിക്കുക മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലത്തെ അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പഠനം വേണം. വിഷയത്തില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. അവിടുത്തെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടേയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ദീപേന്ദ്ര സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button