പാലക്കാട് : പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതി-യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ.കെ.ബാലന്‍. ഗോത്രജീവിക പദ്ധതിയില്‍ രൂപീകരിച്ച സംഘങ്ങളുടെ സംസ്ഥാനതല പ്രവര്‍ത്തനവും ധനസഹായവിതരണവും അട്ടപ്പാടിയിലെ കോട്ടത്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോത്രജീവിക പദ്ധതിയിലൂടെ തൊഴില്‍ പരിശീലനം നേടുന്ന മുഴുവന്‍ ആദിവാസി യുവാക്കള്‍ക്കും തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഗോത്രബന്ധു പദ്ധതിയിലൂടെ ആദിവാസി മേഖലയില്‍ ബിഎഡും ടിടിസിയും പാസായ മുഴുവന്‍ പേര്‍ക്കും തൊഴില്‍ ലഭ്യമാക്കും
. ആദിവാസിമേഖലയില്‍ പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളമാണെന്നും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നടപ്പാക്കിയ പദ്ധതികളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.സര്‍ട്ടിഫിക്കറ്റ് വിതരണവും ഗോത്രബന്ധു പദ്ധതിയില്‍ അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് വിതരണവും യോഗത്തില്‍ വെച്ച് നടന്നു.
Post Your Comments