KeralaLatest NewsEducation & Career

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍സര്‍വ്വീസ് പരിശീലനം: മാതൃകയായി ഒരു നഗരസഭ

മലപ്പുറം : പെരിന്തല്‍മണ്ണ നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയ പഥത്തിന്റെ ഭാഗമായി നഗരസഭയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സിവില്‍സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്ആരംഭിച്ചു.

ഫൗണ്ടേഷന്‍ കോഴ്‌സിന്റെ ബോധവല്‍ക്കരണ ക്ലാസ് നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീംഉദ്ഘാടനം ചെയ്തു. പഠനത്തിന്റെ പൂര്‍ണ്ണമായ ചിലവ് നഗരസഭ വഹിക്കും. വള്ളുവനാട് സര്‍വ്വീസ്‌ഫോറവുമായിസഹകരിച്ചാണ് പരിശീലനം. അവധി ദിവസങ്ങളിലും, മധ്യവേനല്‍ അവധി ക്കാലത്തുമാണ് പരിശീലനം.

റിട്ടയര്‍ചെയ്ത ഉന്നത ഉദ്യോഗസ്ഥരടക്കംമികച്ച പരിശീലകരാണ് ക്ലാസുകള്‍ നയിക്കുക.
ഏഴ് മുതല്‍ 10 വരെ ക്ലാസുകളിലെ സിവില്‍സര്‍വീസില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. 226 അപേക്ഷകരില്‍ 176 പേര്‍ ബോധവല്‍ക്കരണ ക്ലാസിനു ശേഷമുള്ള അഭിരുചി പരീക്ഷയില്‍ പങ്കെടുത്തു. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 40 പേരെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുക.പരിശീലനത്തില്‍പത്ത് ശതമാനം എസ്.സി വിഭാഗക്കാരായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button