Latest NewsKerala

മുനമ്പം വഴി മനുഷ്യക്കടത്ത് : ആളുകളെ കൊണ്ടുപോയ ബോട്ട് തിരിച്ചറിഞ്ഞു

കൊച്ചി: മുനമ്പം വഴി മനുഷ്യക്കടത്ത് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത്. ദേവമാതാ എന്ന ബോട്ടിലാണ് ആളുകൾ പോയതെന്നും ന്യൂ ഡൽഹി കേന്ദ്രീകരിച്ചുള്ള റാക്കറ്റാണ് ഇതിന് പിന്നിലെന്നും ആലുവ റൂറല്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാല്‍പ്പത് പേരടങ്ങുന്ന സംഘമാണ് ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന. മുനമ്പത്തുനിന്ന് പുറപ്പെട്ട സംഘത്തില്‍ കുട്ടികളും ഒരു ഗര്‍ഭിണിയും ഉണ്ടെന്നാണ് വിവരം. ഇവര്‍ ഉപേക്ഷിച്ച ബാഗുകള്‍ രണ്ടിടങ്ങളിലായിട്ടാണ് കണ്ടെത്തിയത്. ആന്ധ്രാ കോവളം സ്വദേശികളുടെ ബോട്ടാണ് ദേവമാതയെന്നും ശ്രീലങ്കന്‍ തീരസേനയുടെ കണ്ണ് വെട്ടിച്ചാണ് ഇവര്‍ കടന്നതെന്നും സൂചനയുണ്ട്.

അതേസമയം തൃശൂർ കൊടുങ്ങല്ലൂരിൽ തെക്കേ നടയിൽ23 ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മുനമ്പം മനുഷ്യ കടത്തുമായി ബന്ധമുണ്ടോ എന്ന സംശയത്താൽ പോലീസ് പരിശോധന നടത്തുന്നു. മരുന്നുകളും വസ്ത്രങ്ങളുമാണ്‌ ബാഗിൽ എന്നാണ് സൂചന. ശനിയാഴ്ച്ച പുലർച്ചെ ട്രാവലറിലെത്തിയവർ കൂടെയുണ്ടായിരുന്നവർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടുവെന്ന് പറഞ്ഞു തെക്കെ നടയിൽ ബാഗുകൾ ഉപേക്ഷിച്ച് പോവുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും അവ സൂക്ഷിച്ചു വെച്ചു. ശേഷം മുനമ്പം സംഭവം പുറത്തു വന്നതോടെയാണ് സംശയം ബലപ്പെട്ടതെന്നും പൊലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button