ലഖ്‌നൗ : വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. എസ് പി-ബി എസ് പി സഖ്യ തീരുമാനത്തിന് ശേഷം ബിഎസ്പി നേതാവ് മായാവതിയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു തേജസ്വി യാദവ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.
മായാവതിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
‘അംബേദ്കറുണ്ടാക്കിയ ഭരണഘടനയെ തകര്‍ത്തെറിഞ്ഞ് ‘നാഗ്പൂര്‍ നിയമങ്ങള്‍’ നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനിടെയാണ് എസ്പിബിഎസ്പി സംഖ്യമുണ്ടായിരിക്കുന്നത്. മായാവതിയുടെയും അഖിലേഷിന്റെയും തീരുമാനം ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. യുപിയില്‍ ബിജെപിക്ക് ഒരു സീറ്റുപോലും കിട്ടില്ല’തേജസ്വി യാദവ് പറഞ്ഞു. ബിഹാറിലും ഇത് സംഭവിക്കുമെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
Post Your Comments