മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ മുന്‍ ലോക ഒന്നാം നമ്പർ താരം ആന്‍ഡി മുറെയ്ക്ക് തോല്‍വിയോടെ മടക്കം.കരിയറിലെ അവസാന ടൂര്‍ണമെന്റിന് ഇറങ്ങിയ ഈ ബ്രിട്ടീഷ് താരത്തിന് ഒന്നാം റൗണ്ടില്‍ തന്നെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിനൊടുവില്‍ സ്പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗട്ടാണാണ് മുറെയെ തോൽപ്പിച്ചത്. സ്കോര്‍: 4-6, 4-6, 7-6, 7-6, 2-6.
"If this was my last match, it was an amazing way to end."
– Andy Murray ?#AusOpen pic.twitter.com/84qZiqau1C
— #AusOpen (@AustralianOpen) January 14, 2019
ഇടുപ്പിനേറ്റ പരിക്ക് കാരണം താരം ഏറെ നാളായി ടെന്നീസില്‍ സജീവമായിരുന്നില്ല. ഇത് കാരണം ലോക ഒന്നാം നമ്ബര്‍ താരമായിരുന്ന ഒളിമ്ബിക് ചാമ്ബ്യന്‍ 230-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. പുരുഷ ടെന്നീസ് ലോകത്ത് മൂന്നു ഗ്രാന്‍സ് ലാം കിരീടങ്ങളും -വിംബിള്‍ഡണ്‍ (2013, 2016), യുഎസ് ഓപ്പണ്‍ (2012). രണ്ടു ഒളിമ്ബിക് സ്വര്‍ണമെഡലും (2012, 2016) മുറെ സ്വന്തമാക്കിയിട്ടുണ്ട്.
He went out in the most Andy Murray way possible.
Fighting until the end ?#AusOpen pic.twitter.com/aI28iEJ64T
— #AusOpen (@AustralianOpen) January 14, 2019
Post Your Comments