കൊച്ചി: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്‍എസ്എസ് ബിജെപിക്ക് കീഴടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് നന്ദി അറിയിച്ചുകൊണ്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.
ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയുമാണെന്നും എന്‍എസ്എസിന്റേത് സമദൂരം കാര്യം കാണാന്‍ വേണ്ടിയുള്ള അടവാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
Post Your Comments