KeralaLatest News

വിവാഹം കഴിക്കാന്‍ പറ്റാത്തതിന് കാരണം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ :പരാമര്‍ശം പൊലീസ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ

കണ്ണൂര്‍ : പാനൂര്‍ മേഖലയിലെ യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്ണു കിട്ടാത്തതിന്റെ കാരണം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണെന്ന പൊലീസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിവിധ പരിശീലന പരിപാടികള്‍ക്കും ഡിവൈഎഫ്‌ഐ പിന്തുണയും പങ്കാളിത്തവും ഉറപ്പുവരുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും ഒറ്റപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങളെ വിവാഹജീവിതവും തൊഴിലുമായി കോര്‍ത്തിണക്കുന്ന പൊലീസ് ഭാഷ്യം അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റ് സെക്രട്ടറി കെ.ആദര്‍ശ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button