Latest NewsNewsIndia

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോര്, കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ശിവസേന : സഖ്യത്തില്‍ വിള്ളല്‍

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യത്തില്‍ വിള്ളല്‍. സഖ്യത്തില്‍ വാക് പോര് മുറുകുന്നു. ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ രംഗത്തെത്തി. ശിവസേനയും ഭാവിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉദ്ധവ് പറഞ്ഞു. ആരുമായും സഖ്യമില്ലാതെ തന്നെ മത്സരിക്കാന്‍ ശിവസേനയ്ക്ക് പ്ലാനുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് പറയാനുള്ള സമയം ഇതല്ലെന്ന് ഉദ്ധവ് വ്യക്തമാക്കി.

Read Also : കോവിഡ്‌ പ്രതിസന്ധി, വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണം: കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന ധനമന്ത്രി

നേരത്തെ കോണ്‍ഗ്രസിന്റെ നാനാ പടോലെയായിരുന്നു പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞത്. ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍ താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്നും പടോലെ പറഞ്ഞിരുന്നു. ‘വലിയൊരു മഹാമാരി നമ്മുടെ മുന്നിലുണ്ട്. ആ സമയത്ത് രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. ജനങ്ങളുടെ ക്ഷേമത്തിനാണ് ഈ അവസരത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. അഭിമാനവും കരുത്തും ഒത്തുചേരുന്നതാണ് ഒറ്റയ്ക്ക് മത്സരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും’

ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്കും സഖ്യം വേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തണമെന്നും അതിലൂടെ ശിവസേന ശക്തിപ്പെടുമെന്നും സര്‍നായിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button