![Nirmmala sitharaman](/wp-content/uploads/2019/01/nirmmala-sitharaman.jpg)
ന്യൂഡല്‍ഹി: മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ സഹായം തേടുകയാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. ആഗോളതലത്തില്‍ ഒറ്റപ്പെട്ടിരിക്കുന്ന പാക്കിസ്ഥാനുമായി ചേര്‍ന്ന് മോശം രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസെന്നും അവര്‍ പറഞ്ഞു.
പാക്കിസ്ഥാനില്‍ മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ അംഗീകരിക്കാതെ കോണ്‍ഗ്രസ് ഇപ്പോഴും അതിന് തെളിവ് ചോദിക്കുകയാണ്. പാക്കിസ്ഥാന്‍ നേതൃത്വം കൊടുക്കുന്ന ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിയില്‍ വെച്ചുതന്നെ ഇല്ലാതാക്കാന്‍ ഇന്ന് ഇന്ത്യന്‍ സൈന്യത്തിന് കഴിയുന്നുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments