പരിഷ്കരിച്ച പുതിയ R15 V3.0 വിപണിയിൽ എത്തിച്ച് യമഹ. ഇരട്ട ചാനല്‍ എബിഎസോടെയാണ് മൂന്നാം തലമുറ R15നെ കമ്പനി അവതരിപ്പിച്ചത്. ഇരട്ട ചാനല്‍ എബിഎസോടെയുള്ള ആദ്യ 150 സിസി ശ്രേണി ബൈക്കെന്ന സവിശേഷതയും യമഹ R15 V3.0നു സ്വന്തം.
155 സിസി ലിക്വിഡ് കൂളിംഗ് എഞ്ചിന്‍ 19.3 Bhp കരുത്തും 14.7 Nm torqueഉം ഉൽപാദിപ്പിച്ച് വാഹനത്തിന് കരുത്തും സ്റ്റാന്‍ഡേര്‍ഡ് സ്ലിപ്പര്‍ ക്ലച്ച് കുതിപ്പും നൽകുന്നു. ഇരട്ട ചാനല്‍ എബിഎസോടു കൂടിയ 282 mm ഫ്രണ്ട് ഡിസ്‌കും 220 mm റിയര്‍ ഡിസ്‌കും ആണ് സുരക്ഷ ചുമതല നിർവഹിക്കുക.മുന്നിൽ ടെലിസ്‌കോപ്പികും, പിന്നിൽ സ്വിംഗ് ആംമുമാണ് റിയര്‍ സസ്‌പെന്‍ഷൻ.
ഗ്രേയ്, റേസിംഗ് ബ്ലൂ എന്നീ നിറപ്പതിപ്പുകൾ കൂടാതെ ഡാര്‍ക്‌നൈറ്റ് (ബ്ലാക്ക്) നിറപ്പതിപ്പിലും വാഹനം നിരത്തിലെത്തും. 1.41 ലക്ഷം രൂപയാണ് ഈ നിറപ്പതിപ്പിന് വില 1.39 ലക്ഷം രൂപയാണ് മറ്റു നിറങ്ങളിലുള്ള പരിഷ്‌കരിച്ച യമഹ R15 ന്റെ വില.
Post Your Comments