നടന്‍ ഉണ്ണി മുകുന്ദന്റെ സഹോദരന്‍ അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നു. സഹോദരന്‍ സിദ്ധാര്‍ത്ഥ് രാജന്‍ അഭിനയിച്ച മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാകുന്നു. നീയെന്‍ സഖി എന്ന് പേര് നല്‍കിയിരിക്കുന്ന ആല്‍ബത്തിലെ ആരോ നീ ആരോ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് സിദ്ധാര്‍ത്ഥ് രാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കന്നഡയിലെ യുവതാരം സാനിയ അയ്യരാണ് ആല്‍ബത്തില്‍ സിദ്ധാര്‍ഥിന്റെ നായികയായി എത്തുന്നത്. റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദാണ്. ജോയിസ് സാമുവലാണ് ഗാനത്തിന്റെ സംഗീതം. ഉണ്ണി മുകന്ദര്‍ പങ്കുവെച്ച ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് സതീഷ് ഒളിയില്‍ ആണ്.
Post Your Comments