കോട്ടയം : വാഹനാപകടത്തിൽ എട്ടു വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടക്കയം പുഞ്ചവയലില്‍ ജീപ്പ് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച് കൊച്ചുപുരയ്ക്കല്‍ ജോമോന്‍റെ മകള്‍ എസ്തറാണ് മരിച്ചത്.അഞ്ച് പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments