Latest NewsKerala

വെറുതെയല്ല കമ്മികളെ ലോകത്തുനിന്ന് മുഴുവൻ ജനങ്ങൾ ആട്ടിയോടിച്ച് പടിയടച്ചു പിണ്ഡം വെച്ചത്- കെ.സുരേന്ദ്രന്‍

കൊച്ചി•’ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയുടെ ‘യോനി’ രൂപത്തിലുള്ള പ്രവേശന കവാടത്തിനെതിരെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സമാപനപ്രസംഗം നടത്തേണ്ടിയിരുന്ന പരിപാടിയുടെ പ്രവേശനദ്വാരം… വെറുതെയല്ല കമ്മികളെ ലോകത്തുനിന്ന് മുഴുവൻ ജനങ്ങൾ ആട്ടിയോടിച്ച് പടിയടച്ചു പിണ്ഡം വെച്ചതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതിനിടെ, പ്രവേശന കവാടത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസവും ട്രോളുകളും പ്രവഹിക്കുകയാണ്.

ഇന്ന് നടന്ന ആര്‍പ്പോ ആര്‍ത്തവം സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്ന് നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ പരിപാടിയ്ക്ക് പിന്നില്‍ തീവ്ര നിലപാടുകള്‍ ഉള്ളവരാണെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് പിന്മാറിയിരുന്നു.

https://www.facebook.com/KSurendranOfficial/posts/2076770685740890

shortlink

Related Articles

Post Your Comments

Related Articles


Back to top button