കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുര്‍ഗയുമെത്തി. ശബരിമല ദര്‍ശനത്തിന് ശേഷം ഇരുവരും പൊലീസ് സംരക്ഷണത്തിലായിരുന്നു. നിരവധി സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും പരിപാടിക്ക് പിന്തുണയുമായി എത്തി. പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും എത്തിയില്ല. വേദിയില്‍ എത്തില്ല എന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് അറിയിച്ചത്.
ആര്‍ത്തവ അയിത്തത്തിനെതിരെ സംസ്ഥാനത്ത് നിയമം പാസാക്കണമെന്ന ആവശ്യവും സംഘടന ഉയര്‍ത്തുന്നുണ്ട്. പൊതുസമ്മേളനത്തില്‍ സിപിഐ ദേശീയ നേതാവ് ആനി രാജ,കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു, കൊച്ചി മുസിരിസ് ബിനാലെ കുറേറ്റര്‍, അനിത ദുബൈ, കെ ആര് മീര, സുനില്‍ പി ഇളയിടം തുടങ്ങി നിരവധി പേര് എത്തും.
Post Your Comments