Latest NewsIndia

‘ഇത് അവസരവാദം’: ‘പൊതു ജനങ്ങള്‍ക്ക് എല്ലാം അറിയാം’ : എസ് പി -ബി എസ് പി സഖ്യത്തിനെതിരെ യോഗി ആദിത്യനാഥ്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ഒരുമിച്ച് മത്സരിക്കാനുള്ള എസ് പിയുടെയും ബിഎസ്പിയുടെയും തീരുമാനം അവസര വാദ രാഷ്ട്രീയമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് വര്‍ഗ്ഗീയ കൂട്ടൂകെട്ടാണെന്നും വര്‍ഗീയതയും അഴിമതിയും നിറഞ്ഞ അവസരവാദമാണ് ഇരുപാര്‍ട്ടികളും കാണിച്ചിരിക്കുന്നതെന്നും യോഗി തുറന്നടിച്ചു.

പൊതുജനങ്ങള്‍ക്ക് എല്ലാം അറിയാം. ഈ അവിശുദ്ധ കൂട്ടുക്കെട്ടിന് കൃത്യമായ ഉത്തരം ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരുമിച്ച് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷും വാര്‍ത്താ സമ്മേളനം നടത്തിയതിന് തൊട്ടു പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം.

നിലവില്‍ യുപിയിലെ 80 സീറ്റുകളില്‍ 38 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് സഖ്യം തീരുമാനമെടുത്തിരിക്കുന്നത്. ബാക്കി വരുന്ന സീറ്റുകള്‍ ചെറുസഖ്യകക്ഷികള്‍ക്ക് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button