അബുദാബി : നീണ്ട 38 വര്‍ഷത്തെ ഡ്രെെവിങ്ങ് മേഖലയിലെ സേവനത്തില്‍ ചെറിയ ഒരു അപകടം പോലും ഉണ്ടാക്കാതെ സേവനം കാഴ്ച വെച്ച മലയാളിക്ക് അബുദാബിയിലെ എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് ബഹുമതി നല്‍കി ആദരിച്ചു. കണ്ണൂര്‍കാരനായ അബ്ദുള്‍ റഹ്മന്‍ പൊന്നിച്ചെന്ന 60 കാരനാണ് ഏറ്റവും നല്ല ഡ്രെെവറായി തിരഞ്ഞെടുത്ത് ആദരിച്ചത്.
السيد وليد المهيري المدير التنفيذي لدائرة النقل والتأجير يكرم مديكال عبدالرحمن بونيشي – سائق مركبة خفيفة – بمركز المواصلات الحكومية بأبوظبي، تقديراً لجهوده المتميزة خلال فترة عمله في المؤسسة والتي امتدت لأكثر من 38 سنة بدون أية ملاحظات. pic.twitter.com/JnOKRU8hWo
— Emirates Transport (@EmiratesTrans) January 12, 2019
എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അവരുടെ ഔദ്ധ്യോഗിക സോഷ്യല്‍ മീഡിയ ഇടത്തിലൂടെയാണ് ഈ കാര്യം അറിയിച്ചത്. യുഎഇയിലെ നിരവധി ഉദ്ധ്യോഗസ്ഥര്‍ക്കായി താന്‍ സേവനം ചെയ്തിട്ടുണ്ടെന്നും അവരാരും ഇതുവരെ തന്‍റെ ജോലിയെപ്പറ്റി യാതൊരു പരാതിയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.നീണ്ട നാളത്തെ അഭിനന്ദനാര്‍ഹനമായ ഡ്രെെവിങ് സേവനത്തിന് ശേഷം ഇദ്ദേഹം ഈ മാസം അവസാനം നാട്ടിലേക്ക് തിരികെ എത്തും. അബ്ദുള്‍ റഹ്മാന് 4 മക്കളാണ് .
Post Your Comments