വാഷിങ്ടണ്‍ : 2010ല്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ഹിന്ദു വിശ്വാസിയായ പാര്‍ലമെന്റ് അംഗം തുള്‍സി ഗബ്ബാര്‍ഡ്. അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു സെനറ്ററാണ് തുള്‍സി ഗബ്ബാര്‍ഡ്.
തുള്‍സിയും ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമലാ ഹാരിയും ഉള്‍പ്പെടെ പന്ത്രണ്ടോളം ഡെമോക്രാറ്റിക് അംഗങ്ങളാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരിലൊരാളെയായിരിക്കും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിക്കുന്നത്.
ഹവായില്‍ നിന്നുള്ള പ്രതിനിധിയായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ തുള്‍സി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാനുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. യുഎസ് ജനപ്രതിനിധി സഭയില്‍ ഭഗവത് ഗീത ഉപയോഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് തുള്‍സി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പട്ടാളക്കാരിയായിരുന്ന തുള്‍സി പിന്നീട് രാഷ്ട്രീയത്തിലേയ്ക്ക് തിരിയുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റും ആദ്യ വനിതാ പ്രസിഡന്റുമാകും ഈ മുപ്പത്തിയേഴുകാരി.
Post Your Comments