Latest NewsInternational

തുള്‍സി ഗബ്ബാര്‍ അമേരിക്കന്‍ പ്രസിഡന്റാകാന്‍ തയ്യാറെടുക്കുന്നോ?

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു എംഎല്‍എ തുള്‍സി ഗബ്ബാര്‍ മത്സരിച്ചേക്കുമെന്ന് സൂചന. വെള്ളിയാഴ്ച ലോസ് ആഞ്ചലസില്‍ ചേര്‍ന്ന ഒരു കോണ്‍ഫറന്‍സില്‍ പ്രശസ്ത ഇന്തോ അമേരിക്കന്‍ ഡോക്ടര്‍ സമ്പത്ത് ശിവഗംഗിയാണ് ഗബ്ബാര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യത ചൂണ്ടിക്കാട്ടിയത്. 37 കാരിയായ ഗബ്ബാറിന് 2020 ല്‍ അമേരിക്കന്‍ പ്രസിഡന്റാകാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഹവായിയില്‍നിന്നുള്ള വനിതാ കോണ്‍ഗ്രസ് അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ശിവഗംഗിയുടെ പ്രസ്താവന. അതേസമയം ഡെമോക്രാറ്റ് അംഗമായ ഗബ്ബാര്‍ഡ് അനുകൂലിച്ചോ എതിര്‍ത്തോ പ്രതികരിച്ചില്ല. ക്രിസ്മസിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഔദ്യോഗികപ്രഖ്യാപനം വൈകും. അതേസമയം ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ 2020 ലെ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഗബ്ബാറും അനുയായികളും നിശബ്ദമായി സഹായം തേടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇന്‍ഡ്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ വളരെ ജനപ്രീതി നേടിയ നേതാവാണ് തുള്‍സി ഗബ്ബാര്‍ഡ്. യുഎസ് തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമായ സ്ഥാനമാണ് ഇന്തോ അമേരിക്കന്‍ വിഭാഗത്തിനുള്ളത്. പല സംസ്ഥാനങ്ങളിലും ഇവരുടെ വോട്ടുകളാണ് സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം ഗബ്ബാര്‍ സ്ഥിരീകരിച്ചാല്‍ അമേരിക്കയിലെ ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് വൈറ്റ് ഹൗസിലേക്ക് പ്രവേശനം തേടുന്ന ആദ്യ ഹിന്ദു സ്ഥാനാര്‍ത്ഥിയായിരിക്കും അവര്‍. ഡെമോക്രാറ്റ് നേതാവായ തുള്‍സി ഗബ്ബാര്‍ ഇത് നാലാംതവണയാണ് അമേരിക്കന്‍ പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

shortlink

Post Your Comments


Back to top button