Latest NewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇന്ത്യക്കാരന് സിംഗപ്പൂരില്‍ കഠിന ശിക്ഷ

സിംഗപൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പൊണ്‍കുട്ടിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പൂരില്‍ പതിമൂന്ന് വര്‍ഷം തടവും 12 ചൂരലടിയും വിധിച്ചു. ഉദയകുമാര്‍ ദക്ഷിണാമൂര്‍ത്തി(31)എന്നയാളെയാണ് സിംഗപ്പൂര്‍ ഹൈക്കോടതി വ്യാഴാഴ്ച ജയില്‍ ശിക്ഷയ്ക്കും പന്ത്രണ്ട് ചുരലടിക്കും വിധിച്ചത്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

അയല്‍വാസിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സ്കൂള്‍ വിട്ടുവരുന്ന വഴി കുട്ടിയെ മറ്റുസ്ഥലങ്ങളില്‍ കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. സിംഗപ്പൂരിലെ മിനിമാര്‍ട്ടിലാണ് ഉദയകുമാര്‍ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും കുട്ടിക്ക് സൗജന്യമായി സാധനങ്ങളെടുക്കാനും ഇയാള്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം അവസാനിക്കുകയും ഉദയ് മറ്റൊരാളുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു.

ഇവര്‍ ഉദയകുമാറിന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫോണില്‍ കുട്ടിയുടെ ന​ഗ്ന വീഡിയോ കണ്ട യുവതി സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button