Latest NewsIndia

പതിനാലുകാരിയെ പീഡിപ്പിച്ചു; യുവാവിന് കഠിനതടവ്

താനെ :   പതിനാലുകാരിയെ പീഡിപ്പിച്ചതിന് മുഹമ്മദ് മന്‍സൂര്‍ എന്ന 26 കാരന് പോക്‌സോ കോടതി ശിക്ഷ വിധിച്ചു. 10 വര്‍ഷം കഠിനതടവും 28,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. അമ്മ നടത്തുന്ന ഭക്ഷണശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു പ്രതി . അമ്മയ്ക്ക് സുഖമില്ലാതായപ്പോള്‍ പെണ്‍കുട്ടി കട തനിച്ചായ വേളയിലാണ് സംഭവം.ശേഷം ഭീഷണിയും മുഴക്കി.

പെണ്‍കുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചതോടെയാണ് മാതാപിതാക്കള്‍ പീഡനവിവരം അറിഞ്ഞത്. ഗര്‍ഭിണിയായ പെണ്‍കുട്ടികുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button