പൂനെ•പൂനെ വിമാന്‍ നഗര്‍ അവന്യൂ 2 ല്‍ സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈ-പ്രൊഫൈല്‍ പെണ്‍വാണിഭ സംഘത്തെ സിറ്റി പോലീസ് പിടികൂടി. മാംസവ്യാപാരത്തിന് നിര്‍ബന്ധിക്കപ്പെട്ട നാല് തായ് യുവതികളെ രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
ബന്തികുമാര്‍ കാന്ത്ഭായ് പട്ടേല്‍ എന്ന 27 കാരനും 24 കാരിയായ നാഗാലാന്‍ഡ് സ്വദേശിനിയും ചേര്‍ന്നായിരുന്നു റാക്കറ്റ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
മസാജ് പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്താണ് തായ് യുവതികളെ എത്തിച്ചത്. തുടര്‍ന്ന് ഇവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയയിരുന്നു. പ്രതിമാസം കുറഞ്ഞത് 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് ടൂറിസ്റ്റ് വിസയിലാണ് പെണ്‍കുട്ടികളെ എത്തിച്ചത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണ്‍ , 6,000 രൂപ മുതലായവയും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയാണ് ഇവര്‍ ബിസിനസ് നടത്തിയിരുന്നത്. പ്രൊഫഷണല്‍സായിരുന്നു ഇടപാടുകാരില്‍ അധികവും. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് സംഘം ഇടപാടുകാരുമായി ആശയവിനിമയം നടത്തിയിരുന്നത്.
അറസ്റ്റിലായവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അടുത്തിടെ നഗരത്തിലെ മസാജ് പാര്‍ലറുകളില്‍ പോലീസ് നടത്തിയ റെയ്ഡുകളില്‍ 40 ഓളം തായ് യുവതികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Post Your Comments