ന്യൂഡല്‍ഹി : സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അലോക് വര്‍മ്മയെ പുറത്താക്കുന്ന തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി ഉള്‍പ്പെട്ട മൂന്നംഗ ഉന്നതാധികാര സമിതിയില്‍ ഖാര്‍ഗെയും അംഗമായിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗത്തില്‍ അലോക് വര്‍മ്മയെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വിയോജിപ്പും രേഖപ്പെടുത്തിയിരുന്നു.
‘സര്‍ക്കാര്‍ തെറ്റു ചെയ്തിരിക്കുന്നു. നേരത്തെ അവര്‍ ഒരു മീറ്റിങ്ങു പോലു നടത്താതെ സി.ബി.ഐ ഡയറക്ടറെ പുറത്താക്കി. മീറ്റിങ്ങ് നടത്തിയതിന് ശേഷവും കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കേണ്ടിയിരുന്ന ഫയലുകളൊന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. സി.വി.സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അവര്‍ നടപടി എടുത്തിരിക്കുന്നത്. പട്‌നായ്ക്കിന്റെ റിപ്പോര്‍ട്ട് എവിടെ എന്ന് ഞാന്‍ അന്വേഷിച്ചു, അലോക് വര്‍മ്മയുടെ വാദം എവിടെയെന്നും ഞാന്‍ ചോദിച്ചു. എല്ലാം സി.വി.സി റിപ്പോര്‍ട്ടില്‍ ഉണ്ടെന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി’ ഖാര്‍ഗെ പറയുന്നു.
ധാര്‍മികമായ ഒരു പ്രമാണങ്ങളും പിന്തുടരാതെ മോദി സര്‍ക്കാര്‍ സി.ബി.ഐയെ നശിപ്പിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
Leave a Comment