2019-ല്‍ ഇലക്ഷന് നടക്കുന്നതോടെ ഇന്ത്യയില്‍ തൊഴില്‍മാന്ദ്യം പ്രതീക്ഷിക്കാം. പദ്ധതി നടത്തിപ്പിന് കാലതാമസം വരാനിടയുണ്ട്. എന്നാൽ അഡ്വാന്‍സ്ഡ് ഐ.ടിരംഗത്ത് വന്‍വളര്‍ച്ച 2019 ല്‍ പ്രകടമാകും. ആരോഗ്യം, റീട്ടെയില്‍, ഓട്ടോമൊബൈല്‍, വ്യവസായ, അഗ്രി ബിസിനസ് മേഖലകളില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് വിപുലപ്പെടും. സേവന മേഖലയില്‍ ഡിജിറ്റല്‍ ടെക്നോളജി കൂടുതലായി പ്രയോജനപ്പെടുത്തും. ക്രിയേറ്റിവിറ്റി, പ്രശ്നാധിഷ്ഠിത, വസ്തുതാപര നൈപുണ്യ വികസനം ഊര്‍ജ്ജിതപ്പെടും.
സേവനം, കണക്ടിവിറ്റി, ആരോഗ്യം, ബുദ്ധിശക്തി, വ്യക്തിത്വവികസനം, സുരക്ഷ, സുസ്ഥിരത, ക്രിയേറ്റിവിറ്റി മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ കരുത്താര്‍ജ്ജിക്കും. 2019-ല്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, അനലിറ്റിക്സ്, ഡ്രോണ്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിന്‍, ജി.പി.എസ്. അധിഷ്ഠിത കംപ്യൂട്ടിംഗ്, സൈബര്‍ സെക്യൂരിറ്റി എന്നീ ന്യൂജെന്‍ സാങ്കേതികവിദ്യ വിദ്യാഭ്യാസ - തൊഴില്‍ മേഖലകളില്‍ വിപുലപ്പെടും.
പരമ്പരാഗത കമ്പനികള്‍ ഡിജിറ്റലൈസേഷന് പ്രാവര്ത്തികമാക്കുന്നതിനനുസരിച്ച് രാജ്യത്ത് ഡിജിറ്റല്‍ കമ്പനികളെ ഏറ്റെടുക്കുന്ന പ്രവണത കൂടുതല്‍ ദൃശ്യമാകും. ഡാറ്റ സയന്‍സ്, ഓട്ടമേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, സ്കില്‍ വികസനം, സാങ്കേതികവിദ്യയില്‍ ഊന്നിയുള്ള ഇന്നവേഷന്‍, ടാലന്റ് അനലിറ്റിക്സ്, അഡ്വാന്‍സ്ഡ് ഐ.ടി, സ്മാര്‍ട്ട് സാങ്കേതികവിദ്യ എന്നിവയും മെഷീന് ലേണിംഗും വന്‍വളര്‍ച്ച കൈവരിക്കും. സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ 2019-ല്‍ വന്‍വളര്‍ച്ച പ്രതീക്ഷിക്കാം.
സുസ്ഥിരതയുടെ കാര്യത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവരും. സംരംഭം തുടങ്ങാനുള്ള കാലതാമസത്തില്‍ ചെറിയ മാറ്റം 2019-ല്‍ പ്രതീക്ഷിക്കാം. സംരംഭകര്‍ സ്റ്റാര്‍ട്ടപ്പ്, MSME ഭൗതികസൗകര്യ മേഖലകളില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കും. 2019-ല്‍ തൊഴിലാളികളുടെ എണ്ണത്തില്‍ 15-20 ശതമാനം രാജ്യത്ത് വര്‍ദ്ധനവുണ്ടാകും. ബാങ്കിംഗ്, സാമ്പത്തികം, ഇന്‍ഷ്വറന്‍സ്, ഓട്ടോമൊബൈല്‍, ഐ.ടി, സോഫ്ട് വെയര്‍, ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ടൂറിസം മേഖലകളില്‍ വനിതാപ്രാതിനിധ്യം വര്‍ദ്ധിക്കും.
രാജ്യത്തെ മികച്ച തൊഴില്‍ദായക സ്ഥാപനങ്ങളില്‍ ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവ മുന്‍നിരയിലായിരിക്കും. 2025 ഓടുകൂടി വ്യവസായ മേഖലയില്‍ കമ്ബനികള്‍ 2.5-3 ദശലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്നാണ് ഗാര്ട്നറുടെ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യാ-സ്കില്‍സ് റിപ്പോര്‍ട്ട് 2019 ലും ഇന്ത്യയില്‍ വനിതാ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.കാര്‍ഷികമേഖലയില്‍ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം ലക്ഷ്യമിട്ട് കൂടുതല്‍ ഭക്ഷ്യസംസ്കരണ യൂണിറ്റുകളാരംഭിക്കും. റെഡി ടു ഈറ്റ്, റെഡി റ്റു കുക്ക് ഉല്പന്നങ്ങള് കൂടുതലായി വിപണിയിലെത്തും.
കാര്‍ഷികമേഖലയില്‍ പ്രിസിഷന്‍ സാങ്കേതിക വിദ്യകള്‍ പ്രാവര്‍ത്തികമാകും. ഇ-കൊമേഴ്സ് രംഗത്തെ വളര്‍ച്ച ഭക്ഷ്യ, റീട്ടെയില്രംഗത്തും പ്രകടമാകും. 2022 ഓടെ രാജ്യത്തെ മൊത്തം റീട്ടെയില്‍ വിപണിയുടെ 70 ശതമാനവും, ഭക്ഷ്യറീട്ടെയില് മേഖല കയ്യടക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൗതികസൗകര്യ വികസനം, ആര്‍ക്കിടെക്ചര്‍, ക്രിയേറ്റിവിറ്റി, നിര്‍മ്മാണം, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ തൊഴിലവസരം വര്‍ദ്ധിക്കും.
ഓട്ടോമൊബൈല്‍ മേഖല വന്‍വളര്‍ച്ച കൈവരിക്കും. ഇന്റീരിയര്‍, ഹോം, ടെക്സ്റ്റൈല്‍ രംഗത്ത് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ജൈവകൃഷി, നാച്വറല്‍ ഫാമിംഗ് എന്നിവയോട് കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും താത്പര്യം വര്‍ദ്ധിക്കും. എല്ലാ മേഖലകളിലും നാച്വറല്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും.
Post Your Comments