KeralaLatest News

വകുപ്പില്‍ ആളില്ല :വിമാനത്താവള റോഡുകളുടെ വികസനം കണ്‍സള്‍ട്ടന്‍സിക്ക്

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളത്തിലേക്കുള്ള അനുബന്ധ റോഡുകളുടെ വികസനത്തിനായുള്ള രൂപരേഖയും പദ്ധതിരേഖയും തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കും. റോഡുകളുടെ വികസനം ഉടന്‍ നടപ്പാക്കാനാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നത്.

നാലായിരം കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ രൂപരേഖയും അടങ്കലും മറ്റും തയ്യാറാക്കാനുള്ള ആള്‍ ശേഷിയും മറ്റും നിലവില്‍ പൊതുമരാമത്ത് വകുപ്പി്‌ന് ഇല്ലാത്തതിനെ തുടര്‍ന്നാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി ഉടന്‍ ടെ്ന്‍ഡര്‍ വിളിക്കും.

നിലവില്‍ വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകളില്‍ നാലെണ്ണത്തിന്റെ വികസനമാണ് പ്രാഥമികമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button