Latest NewsUAE

റാസല്‍ഖൈമയില്‍ നേരിയ ഭൂചലനം

സല്‍ഖൈമ: റാസല്‍ഖൈമയില്‍ വടക്കന്‍ മേഖലകളില്‍ നേരിയ ഭൂചലനം. എമിറേറ്റിന്റെ ഒമാന്‍ അതിര്‍ത്തിപ്രദേശമായ ദിബ്ബയുടെ വടക്കുപടിഞ്ഞാറ് മേഖലകളിലും വടക്കന്‍ മേഖലകളായ അല്‍ രംസ്, ജുള്‍ഫാര്‍ എന്നിവിടങ്ങളിലുമാണ് നേരിയ ഭൂചലനം ഉണ്ടായത്. വെള്ളിയാഴ്ച 12.51-നാണ് റിക്ടര്‍ സ്കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടതായി ഈ മേഖലകളില്‍ താമസിക്കുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് . അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button