തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച എന്‍ജിഒ യൂണിയന് പ്രവര്‍ത്തകർക്ക് സസ്പെൻഷൻ. ബാങ്ക് ആക്രമണ കേസില്‍ റിമാന്റില്‍ കഴിയുന്ന ട്രഷറി ഡയക്ടറ്റേറ്റിലെ സീനിയർ അക്കൗണ്ടന്റ് അശോകന്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റൻഡർ ഹരിലാൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രതികളായവരെ ഓഫീസിൽ ജോലി ചെയ്യാൻ അനുവദിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെ ആയിരുന്നു സസ്പെൻഷൻ.
അതേസമയം എസ്ബിഐ ബ്രാഞ്ച് ആക്രമിച്ചകേസിലെ ഒമ്പത് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാൽ അക്രമം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും രണ്ട് പ്രതികളെ മാത്രമാണ് പിടികൂടാനായത്. യൂണിയന്റെ പ്രധാന നേതാക്കളായ ബാക്കി ഏഴ് പേരും ഒളിവിലാണെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്.
Post Your Comments