
ആയൂര്‍•കൊല്ലം ആയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും-ആള്‍ട്ടോ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന ആറുപേരില്‍ 5 പേരും മരിച്ചു.
ചെങ്ങന്നൂര്‍ ആല സ്വദേശി അരുണ്‍, റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ മിനി (45), സ്മിത, അഞ്ജന (22), ഹര്‍ഷ (മൂന്നര) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയ്ക്ക് ഒന്നരയോടെ സംസ്ഥാന പാത ഒന്നില്‍ (എം.സി റോഡ്) ആയൂരിനും വയയ്‌ക്കലിനും മദ്ധ്യേ അകമണ്‍ വച്ചാണ് അപകടമുണ്ടായത്.
കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാര്‍ എതിരെ വന്ന ബസില്‍ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ 5 പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. കാറ് പൂര്‍ണമായും തകർന്നു. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Post Your Comments