ന്യൂ ഡൽഹി : റോഡ് നികുതിയില്‍ നിന്നും വൈദ്യുത വാഹനങ്ങളെ ഒഴിവാക്കാൻ നിർദേശം. നീതി ആയോഗാണ് ഇത്തരമൊരു നിർദേശവുമായി രംഗത്തെത്തിയത്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഭാവിയില്‍ ഫോസില്‍ ഇന്ധനത്തെ ആശ്രയിച്ച് ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് കുറയ്ക്കുക എന്നിവയാണ് പുതിയ നിര്‍ദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കി.
വൈദ്യുത വാഹനങ്ങളുടെ വില മറ്റു വാഹനങ്ങള്‍ക്ക് തുല്യമായി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ വ്യത്യസ്ത നിരക്കാണ് റോഡ് ടാക്‌സായി സംസ്ഥാനങ്ങൾ ഈടാക്കുന്നത്. പൊതുമേഖല എണ്ണവിതരണ കമ്പനികളുടെ കീഴിലുള്ള പെട്രോള്‍ പമ്പുകളിൽ വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുളള സംവിധാനം സ്ഥാപിക്കാനും നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments