Latest NewsKerala

നിലപാട് കടുപ്പിച്ച് ആലപ്പാട് സമര സമിതി

ആലപ്പാട്: ആലപ്പാട് ഖനന വിഷത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കി സമരസമിതി.
ചര്‍ച്ചയ്ക്ക് വിളിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് സമര സമിതിഅറിയിച്ചു.

അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ അറുപത് വര്‍ഷമായി ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ഖനനം നടത്തുന്നു. വില കൊടുത്തു വാങ്ങിയ 40.46 ഹെക്ടര്‍ ഭൂമിയിലാണ് ഖനനം. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button