Latest NewsIndia

മുഖ്യമന്ത്രി കമല്‍നാഥിനെ വിമർശിച്ചു: സ്‌കൂൾ ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍

മുഖ്യമന്ത്രി കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ മുകേഷ് തിവാരി പ്രസംഗിച്ചുവെന്നാണ് ആരോപണം.

ഭോപ്പാല്‍: മുഖ്യമന്ത്രി കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്‌ മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്കൂളിലെ ഹെ‍ഡ്മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍. ജബല്‍പൂരിലെ കനിഷ്ഠ ബുനിയാഡി മിഡില്‍ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ മുകേഷ് തിവാരിയെയാണ് ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.മുഖ്യമന്ത്രി കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ മുകേഷ് തിവാരി പ്രസംഗിച്ചുവെന്നാണ് ആരോപണം.

തിവാരി പ്രസംഗിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നേരത്തെ, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരെ കമല്‍നാഥ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. യു പി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മധ്യപ്രദേശിലെ ജനങ്ങളുടെ തൊഴിലവസരങ്ങള്‍ അപഹരിക്കുന്നു എന്നായിരുന്നു കമല്‍ നാഥിന്‍റെ പരാമര്‍ശം.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ പ്രസംഗത്തില്‍, 70 ശതമാനത്തില്‍ കൂടുതല്‍ സ്വദേശികളെ ജോലിക്ക് നിയോഗിക്കുന്ന കമ്പനികള്‍ക്ക് നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും നല്‍കുമെന്നും കമല്‍നാഥ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയും പല ആരോപണങ്ങളും ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button