Latest NewsGulf

യെമനിലേക്ക് സഹായമെത്തിക്കുന്നതിന് പുതിയ ആറ് കരാറുകളില്‍ ഒപ്പുവെച്ചു

യെമനിലേക്ക് സഹായമെത്തിക്കുന്നതിനായി സൗദിയിലെ കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം ആറ് പുതിയ കരാറുകളില്‍ ഒപ്പുവെച്ചു. യമനിലേക്കുള്ള മാനുഷിക സഹായം വര്‍ദ്ധിപ്പിക്കുയാണ് പുതിയ കരാറിന്റെ ലക്ഷ്യം. കൂടാതെ ഹൂദികള്‍ റിക്രൂട്ട് ചെയ്ത രണ്ടായിരത്തോളം കുട്ടികളെ പുനരധിവസിപ്പിക്കാനും പദ്ധതി ഒരുക്കി.യെമനിലേക്ക് സഹായമെത്തിക്കുന്നതിനായി വിവിധ സിവില്‍ സൊസൈറ്റി സംഘടനകളുമായി ആറു കരാറുകള്‍ ഒപ്പുവെച്ചു.

കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ റബീഹ് ആണ് ഇതിനായുള്ള കരാറുകളില്‍ ഒപ്പുവെച്ചത്.വിവിധ ഐക്യരാഷ്ട്ര സഭാ ഏജന്‍സികളുമായി സഹകരിച്ച് യെമനിലേക്ക് ഇനിയും സഹായമെത്തിക്കാനും സഖ്യം ശ്രമിക്കുന്നുണ്ട്. യു.എന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ യെമനില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സൗദിയും യു.എ.ഇയും സംയുക്തമായി 500 മില്ല്യണ്‍ ഡോളറിന്റെ പ്രത്യേക സഹായമെത്തിക്കും. യമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണക്കുന്ന സഖ്യരാജ്യങ്ങള്‍ ഇത് വരെ 18 ബില്ല്യണ്‍ ഡോളര്‍ സഹായധനമായി നല്‍കി. ഈ സാഹായം 13 മില്യണ്‍ ഹൂദികളിലേക്കാണ് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button