ന്യൂഡല്‍ഹി : ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യന് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും ധോണിയുടെ സാന്നിധ്യം നല്‍കുന്ന ഊര്‍ജം വളരെ വലുതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ടീമിന്റെ വെളിച്ചവും വഴിക്കാട്ടിയുമെല്ലാം ധോണി തന്നെയാണെന്നും പറഞ്ഞു.
പല യുവ ബോളര്‍മാര്‍ക്കും കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ധോണിക്ക് സാധിക്കുന്നു. അദ്ദേഹത്തിന്റെ പരിചയസമ്പത്തും ഉപദേശവും ടീമിന് ഒരുപാട് ഗുണം ചെയ്യുന്നതായും രോഹിത് കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന ടൂര്‍ണ്ണമെന്റിനായി ടീമില്‍ തിരിച്ചെത്തുന്ന ധോണിക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു രോഹിതിന്റെ വാക്കുകള്‍.
ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച പുതുമുഖ താരമായ ിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ പുറത്തിരുത്തിയാണ് സെലക്ടര്‍മാര്‍ ധോണിയെ ടീമിലെടുത്തിരിക്കുന്നത്. ലോകകപ്പ് ടീമിനായുള്ള അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കണമെങ്കില്‍ ധോണിക്ക് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ച്ച വെച്ചേ മതിയാകു. ഈ സാഹചര്യത്തിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് ആത്മവിശ്വാസമേകുന്ന രോഹിതിന്റെ വാക്കുകള്‍.
Post Your Comments