ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും പ്രമുഖ അന്വേഷണ ഏജന്‍സിയായ സിബിഐയുടെ തലവനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാര സമിതി പുറത്തിറക്കിയ നടപടിയെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.
ട്വിറ്റലിറൂടെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. ‘അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. വ്യോമസേനയുടെ 30,000 കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയത് അദ്ദേഹമാണ്, സിബിഐ മേധാവി അലോക് വര്‍മ്മയെ രണ്ടു തവണ മാറ്റിക്കൊണ്ട് അദ്ദേഹം നുണയുടെ തടവിലാണെന്ന് വീണ്ടു തെളിയിച്ചു’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര വിജിലന്‍സ് കമ്മീഷന് റിപ്പോര്‍ട്ടില്‍ അലോക് വര്‍മ്മയ്ക്കെതിരെ പത്തിലധികം അഴിമതിയാരോപണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നധാതികാര സമിതി അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കിയത്.
Post Your Comments