ന്യൂഡല്‍ഹി : സ്തീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേകി നടന് പ്രകാശ് രാജ്. രാഹുലിന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
റഫാലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറി നിന്ന പ്രധാനമന്ത്രി, പകരം പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ അയച്ചതിനെ പരിഹസിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡറെ നിയമിച്ച വ്യക്തിയാണ് രാഹുലെന്നും അദ്ദേഹം സ്ത്രീകള്‍ക്കെതിരാണെന്ന് കരുതുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. എന്തിനാണ് രാഹുലിന്റെ വാക്കുകളെ ഒരു രീതിയില്‍ മാത്രം നോക്കിക്കാണുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തില്‍ ദേശീയ വനിതാകമ്മീഷന് രാഹുല്‍ഗാന്ധിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments