Latest NewsKerala

ഭിന്നശേഷിക്കാരിയെ ഗര്‍ഭിണിയാക്കി; അമ്മയും കാമുകനും പിടിയില്‍

കൊല്ലം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. യുവതിയുടെ അമ്മയുടെ കാമുകനാണ് പിടിയിലായത്. യുവതിയെ നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിത്രം നടത്തിച്ച ശേഷം ഭ്രൂണം ഇയാള്‍ തന്നെ മറവ് ചെയ്തു.

കൊല്ലം പരവൂര്‍ സ്വദേശി ബൈജുവാണ് പീഡ‍നക്കേസില്‍ പരവൂര്‍പോലീസിന്‍പിടിയിലായത്. കൂലിപ്പണിക്കാരനായ ബൈജുവുമായി അടുപ്പത്തിലായിരുന്ന വീട്ടമ്മയുടെ ഭിന്നശേഷിക്കാരിയായ മകളെയാണ് ബലാത്സംഗംചെയ്തത്. അമ്മയുടെ അറിവോടെയായിരുന്നു പീഡനമെന്ന് പൊലീസ് പറയുന്നു. ഭിന്നശേഷിക്കാര്‍ക്കായുള്ള സ്കൂളില്‍ പോയിരുന്ന പെണ്‍കുട്ടി ദിവസങ്ങളോളം അവധിയെടുത്തതോടെ അധികൃതര്‍വീട്ടിലെത്തി അന്വേഷിച്ചപ്പോളാണ് സംഭവം പുറംലോകം അറിയുന്നത്.

പെണ്‍കുട്ടിക്ക് വയറുവേദന ആണെന്നും ചികിത്‍സ നടക്കുന്നതിനാലാണ് ക്ലാസില്‍ വരാത്തതെന്നുമായിരുന്നു അമ്മയുടെ പ്രതികരണം. എന്നാല്‍ അമ്മയുടെ വാക്കുകളിലെ പലകാര്യങ്ങളും പരസ്പര വിരുദ്ധമാണെന്ന് കണ്ട സ്കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മയും പ്രതിയും ചേ‍ര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് കണ്ടെത്തി.

വളര്‍ച്ചയെത്തിയ ഭ്രൂണം പ്രതിയായ ബൈജുവിന്‍റെ പുരയിടത്തിലാണ് മറവ് ചെയ്തത്. പിന്നാലെ ബൈജു മുംബയിലേക്ക് മുങ്ങിയെങ്കിലും പൊലീസിന്റെ പിടി വീണു. തെളിവെടുപ്പിന് ശേഷം പ്രതിയെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തതിന് യുവതിയുടെ അമ്മയേയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button