കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ജ്വല്ലറി മോഷണം നടത്തിയ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം പോലീസ് പിടിയില്‍. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേരാണ് നാദാപുരം പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട് സ്വദേശികളായ അഞ്ചുപുലി, സൂര്യ, രാജ എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറി കുത്തി തുറന്ന് ഒന്നര കിലോ സ്വര്‍ണവും ആറ് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയുമായിരുന്നു ഇവര്‍ മോഷ്ടിച്ചത്. കവര്‍ച്ചാ മുതല്‍ വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്.
കണ്ണൂര്‍ ജില്ലയിലെ സമാനമായ കവര്‍ച്ചാ കേസില്‍ പിടിയിലായ പ്രതികളില്‍ നിന്നാണ് അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലേക്ക് പൊലീസ് അന്വേഷണം എത്തിയത്. രണ്ടാഴ്ചയായി നാദാപുരം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. ജ്വല്ലറില്‍ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളും പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായി
ഒരു മാസത്തിനുള്ളില്‍ കവര്‍ച്ചാ സംഘത്തെ പിടിക്കാനായതില്‍ കോഴിക്കോട് റൂറല്‍ എസ്പി അന്വേഷണ സംഘത്തിന് പാരിതോഷികം പ്രഖ്യാപിച്ചു. കേസില്‍ കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു. ഇവരെ അടുത്ത ദിവസം കോടതിയില്‍ കോടതിയില്‍ ഹാജരാക്കും..
Post Your Comments