Latest NewsKerala

പ്രളയ സഹായം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസം ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന് അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രളയ സഹായം നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുന്നില്ല. പ്രളയം കഴിഞ്ഞ് 5 മാസം പിന്നിട്ടിട്ടും ഒന്നും നടപ്പായില്ലെന്നും കുറ്റകരമായ അനാസ്ഥ ആണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പ്രഖ്യാപിച്ച പോലെയുള്ള സഹായങ്ങള്‍ പലര്‍ക്കും കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥര്‍ നല്‍കുന്ന കണക്ക് മാത്രമാണ് സര്‍ക്കാരിന്റെ കയ്യില്‍ ഉള്ളത്. റവന്യു വകുപ്പാകട്ടെ പൂര്‍ണ നിദ്രയിലാണ്. പല സ്ഥലങ്ങളിലും രാഷ്ട്രീയം മാനദണ്ഡമാക്കിയാണ് സഹായം നല്‍കിയത്. സി പി എം പ്രാദേശിക നേതാക്കളുടെ ശുപാര്‍ശ ഉണ്ടെങ്കിലേ സഹായം കിട്ടു എന്ന അവസ്ഥയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം പി സി ജോര്‍ജിന്റെ യു ഡി എഫ് പ്രവേശനക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ല, അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമേ അറിയു എന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button