തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജനുവരി 14 ന് ആരംഭിക്കും. വീടുകള്‍ കയറിയിറങ്ങിയും ക്യാംപുകളായുമാണ് കുത്തിവെപ്പ് നല്‍കുന്നത് . കുത്തിവെപ്പ് എടുക്കുന്ന മൃഗങ്ങളുടെയും അവയുടെ ഉടമകളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.
തുടര്‍ന്നുള്ള എല്ലാ ആനുകൂല്യങ്ങളും ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നല്‍കുക. അതിനാല്‍ മൃഗങ്ങളെ കുത്തിവെപ്പിന് വിധേയരാക്കിയില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകും.
കുത്തിവെപ്പ് തീയതിയും സമയക്രമങ്ങളും പഞ്ചായത്ത് തലങ്ങളില്‍ അറിയിക്കും. കുത്തിവെപ്പ് നല്‍കിയ മൃഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കമ്മല്‍ നല്‍കും. വാക്‌സിനേഷനിലൂടെ മുഴുവന്‍ വളര്‍ത്തുമൃഗങ്ങളെയും പ്രതിരോധ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്
Post Your Comments