പോത്തന്‍കോട്: കര്‍ണാടകയുടെ സ്കാനിയ ബസിന് നേരെ കല്ലെറിഞ്ഞ പ്രതികള്‍ പിടിയില്‍. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ ആണ് പ്രതികള്‍ ബസിന് നേരെ കല്ലെറിഞ്ഞത്. ബിജെപി പ്രവര്‍ത്തകരായ അനില്‍കുമാര്‍(41) കാഞ്ഞിരംവിള വീട്ടില്‍ രാജു(48) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിന്റെ നമ്പരും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൈസൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്കാനിയ ബസിന്റെ ഗ്ലാസ് ചെമ്പകമംഗലത്തിന്സമീപം 16-ാം മൈലില്‍ വച്ച് കല്ലെറിഞ്ഞു തകര്‍ത്തെന്നാണ് കേസ്. തുടര്‍ന്ന് യാത്ര കണിയാപുരം ഡിപ്പോയില്‍ അവസാനിപ്പിച്ച് യാത്രക്കാരെ മറ്റൊരു ബസില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
Post Your Comments