ചാവക്കാട്: ഉംറ തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. ഉംറ തീര്‍ത്ഥാടനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വഴി എയര്‍പോട്ടില്‍ തളര്‍ന്ന് വീണ് 78കാരന്‍ മരിച്ചു. വട്ടേക്കാട് ആര്‍ വി ഹമീദ് ഷാജിയാണ് മരിച്ചത്. വട്ടേക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഹമീദ് ഷാജി വട്ടേക്കാട് ആറാം വാര്‍ഡ് മുസ്ലീം ലീഗ് പ്രസിഡന്റായിരുന്നു. മൃതദേഹം ജിദ്ദയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ഭാര്യയും പെണ്‍മക്കളുമായി ഉംറ തീര്‍ഥാടനത്തിന് പോയത്.
Post Your Comments