ന്യൂഡല്‍ഹി: കരണ്‍ ജോഹറും മഹാവീര്‍ ജെയ്നും ചേര്‍ന്ന് ദില്ലിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രിയോടൊപ്പം ബോളിവുഡ് യുവതാരങ്ങള്‍ ഒത്ത് കൂടി . രാജ്യത്തിന്‍റെ പുരോഗതിയും നിര്‍മാണവുമായിരുന്നു പ്രധാനചര്‍ച്ചാവിഷയം .
സംവിധായകരായ കരണ്‍ ജോഹര്‍, രോഹിത് ഷെട്ടി, പ്രമുഖ നിര്‍മാതാവ് ഏക്ത കപൂര്‍, താരങ്ങളായ രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ആയുഷ്മാന്‍ ഖുരാന, രോഹിത് ഷെട്ടി, വിക്കി കൗശല്‍, രാജ്കുമാര്‍ റാവു, ഭൂമിക ചൗള, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടി കുറച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തോട് ഒരു വലിയ നന്ദി അറിയിക്കട്ടെ.” എന്നാണ് കരണ്‍ ജോഹര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.
https://www.instagram.com/p/BsdDW4sjWjH/?utm_source=ig_web_copy_link
(Image Courtesy: Yogen Shah)
Post Your Comments