തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. അതേസമയം, പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്മാനം വിതരണം തുടങ്ങി. ആയിരം രൂപ പണമായും കൂടാതെ പഞ്ചസാര, പരിപ്പ്, മുന്തിരി, അണ്ടിപ്പരിപ്പ് ഉള്‍പ്പെടെയുള്ള കിറ്റുമാണ് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
Leave a Comment