കൊച്ചി : കൃഷി ഭാവിയില്ലാത്ത മേഖലയാണെന്ന തെറ്റിദ്ധാരണ മാറ്റണമെന്നും ചെറുപ്പക്കാര്‍ കടന്നു വരേണ്ട മേഖലയാണ് കൃഷിയെന്നും കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍.
കൃഷി സമൂഹത്തിന്റെ പ്രാഥമികമായ മേഖലയാണെന്ന് എല്ലാവരും തിരിച്ചറിയണം.
നമ്മുടെ ജീവിതവുമായും പ്രകൃതി സംരക്ഷണവുമായും ആരോഗ്യവുമായും സംസ്‌കാരവുമായും ബന്ധപ്പെട്ടു കിടക്കുന്ന മേഖലയാണ് കൃഷിയെന്നും മണ്ണിലിറങ്ങാതെ നമുക്ക് കൃഷി ചെയ്യാന്‍ പറ്റില്ലെന്നും ഭാവിയില്‍ കൃഷിയില്ലാതെ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് കൃഷിയിലേക്ക് വരാനുള്ള വഴിയാണ് തങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതെന്നും കൃഷിയും കൃഷിക്കാരും സമൂഹത്തിലെ ഏറ്റവും ഉന്നത സ്ഥാനത്തുള്ളവരാണെന്ന് എല്ലാവരും മനസിലാക്കണമെന്നും കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. വൈഗ അന്താരാഷ്ട്ര ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments