തിരുവനന്തപുരം : മാറിയ രാഷ്ട്രീയ കാലവസ്ഥയില്‍ നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി പി.സി ജോര്‍ജ്ജ് നേതൃത്വം നല്കുന്ന കേരള ജനപക്ഷം. ബിജെപിയോടുള്ള അടുപ്പത്തില്‍ മാറ്റം വരുത്തി യുഡിഎഫിനോട് കൂടുതല്‍ അടുക്കുവാനാണ് പാര്‍ട്ടിയുടെ നീക്കം.
ഇനി പ്രവര്‍ത്തനം കോണ്‍ഗ്രസിനൊപ്പമെന്നും കേരള ജനപക്ഷം യുഡിഎഫില്‍ പ്രവേശി
ക്കുമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. യുഡിഎഫ് പ്രവേശനം ജനപക്ഷം പ്രത്യേക സമിതി രൂപികരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല ആചാരലംഘന വിഷയത്തില്‍ നേരത്തെ നിയമസഭയിലടക്കം ബിജെപിയുമായി ചേര്‍ന്ന പ്രവര്‍ത്തിക്കാന്‍ ജനപക്ഷം ധാരണയിലെത്തിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും മനംമാറ്റം.
Post Your Comments