KeralaLatest News

കേരളാ ബാങ്ക് ; നിയമതടസ്സം റിസര്‍വ് ബാങ്കിനെ അറിയിക്കും

തിരുവനന്തപുരം: കേരളാ ബാങ്കിന് നബാ‌ര്‍ഡ് നിര്‍ദ്ദേശിച്ച പുതിയ നിബന്ധനകള്‍ നിയമതടസമായിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം റിസര്‍വ് ബാങ്കിനെ അറിയിക്കും.സംസ്ഥാന സഹകരണ നിയമമനുസരിച്ച്‌ പ്രാഥമിക സഹകരണബാങ്കുകളും അര്‍ബന്‍ സഹകരണ ബാങ്കുകളും ചേര്‍ന്ന ജില്ലാ ബാങ്കുകള്‍ സംയോജിപ്പിച് രൂപീകരിച്ച കേരള ബാങ്ക്, കമ്പനി നിയമം അനുസരിച്ച്‌ ലയന നടപടി പൂര്‍ത്തീകരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

നിലവില്‍ ജില്ലാ ബാങ്കുകളില്‍ വോട്ടവകാശമുള്ളത് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമാണ്. മറ്റു സംഘങ്ങളെല്ലാം നാമമാത്ര അംഗങ്ങള്‍. അവയില്‍ത്തന്നെ മിക്കതും തെരഞ്ഞെടുപ്പില്‍ ജില്ലാ ബാങ്കുകളുടെ അധികാരം പിടിക്കാന്‍ രൂപീകരിച്ച കടലാസ് സംഘങ്ങളാണ്.

ജില്ലാ ബാങ്കുകളിലെ ഓഹരി മൂലധനം, വായ്പ, നിക്ഷേപം, എന്നിവയിലും 90 ശതമാനത്തിലധികം കാര്‍ഷിക,അര്‍ബന്‍ സഹകരണ സംഘങ്ങളുടേതാണ്. സംയോജനത്തിലൂടെ കേരള ബാങ്ക് രൂപീകരിക്കുമ്ബോഴും നിയമപ്രകാരം ഈ രീതിയേ തുടരാനാകൂ. ഇത്തരം പ്രായോഗിക തടസ്സങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നബാര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍

1.നിലവില്‍ വോട്ടവകാശമില്ലാത്ത അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കണം

2.സംഘങ്ങളുടെ ഓഹരി മൂല്യമനുസരിച്ച്‌ വോട്ട് മൂല്യം നല്‍കണം

3.ഓഹരി കൈമാറ്റം സ്വകാര്യ കമ്ബനി നിയമമനുസരിച്ച്‌ നിര്‍ണ്ണയിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button